Tuesday 28 June, 2011

സമൂഹത്തോട്

 ന്തിനാണ് നിങ്ങളെന്നെ വെറുക്കപ്പെട്ടവനാക്കുന്നത്?
ഒറ്റുകാരനാക്കുന്നത്?
നിങ്ങളെന്‍റെ വാക്കുകളെ അവിശ്വസിക്കുന്നത്? 
എന്റെ കണ്ണുകളെ മൂടിക്കെട്ടുന്നത്?
    നിങ്ങള്‍ക്ക് പിന്നിലായിരുന്നല്ലോ ഞാനെപ്പോഴും...
നിങ്ങളുടെ പാതകളായിരുന്നല്ലോ എന്‍റെയും..
നിങ്ങളുടെ  ഉച്ചഭാഷിണി മാത്രമായിരുന്നല്ലോ ഞാന്‍! 
നിങ്ങള്‍ വരച്ചിട്ട ചിത്രങ്ങള്‍  തന്നെയല്ലേ ഞാനും കണ്ടത്... 

എന്നിട്ടും....
ഒന്ന് മാത്രം പറയട്ടേ...
നിങ്ങള്‍ക്കെന്നെ
വെറുക്കപ്പെട്ടവനും,ഒറ്റുകാരനും,
നുണയനും ,അന്ധനുമൊക്കെ ആക്കിത്തീര്‍ക്കാം..
പക്ഷേ..ഒരിക്കലും....
എന്നെ ഞാനല്ലാതാക്കാനാവില്ല..

3 comments:

  1. "നിങ്ങള്‍ക്ക് പിന്നിലായിരുന്നല്ലോ ഞാനെപ്പോഴും...
    നിങ്ങളുടെ പാതകളായിരുന്നല്ലോ എന്‍റെയും..
    നിങ്ങളുടെ ഉച്ചഭാഷിണി മാത്രമായിരുന്നല്ലോ ഞാന്‍!
    നിങ്ങള്‍ വരച്ചിട്ട ചിത്രങ്ങള്‍ തന്നെയല്ലേ ഞാനും കണ്ടത്...
    എന്നിട്ടും...."

    കൂടുതൽ എന്തിനെഴുതുന്നു? എല്ലാമുണ്ട് ഈ വരികളീൽ! ആശംസകൾ!

    ReplyDelete
  2. കൊള്ളാം...നന്നായിട്ടുണ്ട്

    ReplyDelete
  3. ഏതുകാട്ടിലായിരുന്നു നീ ?ഇത്രയുംധ്യാനത്തില്‍ നിന്നും പിന്നിലിരിക്കാനാണോ നീ ഉണര്‍ന്നത് ?മുന്‍പേ പറക്കുക, പിന്‍വിളി കേള്‍ക്കാതിരിക്കുക

    ReplyDelete