എന്‍റെ നാട് എന്നത് ബ്ലോഗിത്തേഞ്ഞ ഒരു പദമായിപ്പോയി എന്നറിയാം. എന്നാലും എല്ലാര്‍ക്കും എന്ന പോലെ എനിക്കും എന്‍റെ നാടിനെപ്പറ്റി എന്തേലുമൊക്കെ പറയാതിരിക്കാന്‍ വയ്യ.
എന്‍റെ നാടായ പാലങ്ങാട്ടെ പൌര പ്രമുഖനായിരുന്നു 'പുല്ലാഞ്ഞോളി കോയക്ക' ഇദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തിലാണ് ഞങ്ങളുടെ നാട്ടിലെ ആദ്യ വോളീ ബോള്‍ ക്ലബ് തുടങ്ങുന്നത്.(കേട്ടറിവ് മാത്രമാണ് ഈയുള്ളവന്‍റെ കൈ മുതല്‍ -മാന്യ ചരിത്രകാരന്മാര്‍ ക്ഷമിക്കുക..) ഫൈറെറഴ്സ് എന്ന ആ ക്ലബ്ബ് വോളീ ബോള്‍ പ്രാന്തന്മാരുടെ ഇടയില്‍ സൂപ്പര്‍ ഹിറ്റ് ആയി!കാലങ്ങള്‍ കടന്നുപോയി ...പാലങ്ങാട് ഗംഗന്‍റെ നാട്ടില്‍ തീ പാറുന്ന മത്സരങ്ങളും പുത്തന്‍ താരോദയങ്ങളും കാണാന്‍ അന്നത്തെ തലമുറയ്ക്ക് അവസരങ്ങളും കിട്ടി.
പെട്ടെന്നാണ് ഒരു ടൂര്‍ണമെന്റ്റ്‌മായി ബന്ധപ്പെട്ടു ചെറിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.അങ്ങിനെ കളി പ്രാന്തനായ ആലികുഞ്ഞി മാഷിന്‍റെ നേതൃത്വത്തില്‍ "സൊപ്രാനോ" എന്ന പുതിയ ക്ലബ്ബ് ഉടലെടെത്തു. പിന്നെ രണ്ടു ക്ലബ്ബുകളും തമ്മില്‍ വാശിയേറിയ മത്സരങ്ങള്‍..അവര്‍ ഇരുവരും നടത്തുന്ന ടൂര്‍ണമെന്റ്റ്‌കള്‍..നാട്ടുകാര്‍ ഇരു ഭാഗത്തും അണി നിരന്നു.ഇന്ത്യയിലെ എല്ലാ പ്രശസ്തരുടെയും മികച്ച പ്രകടനങ്ങള്‍ക്ക് ഞങ്ങളുടെ നാട് സാക്ഷ്യം വഹിച്ചു.അന്നത്തെ വമ്പന്‍ താരങ്ങളുടെയും ക്ലബ്ബുകളുടെയുമൊക്കെ കളികള്‍ കാണാന്‍ അവസരം കിട്ടിയ ഭാഗ്യവാന്മാര്‍ പാടി നടന്ന വീരഗാഥകളില്‍ ജിമ്മിയുടെയും സുബ്ബണ്ണന്‍റെയുമൊക്കെ സ്മാഷുകള്‍ ആയിരുന്നു നിറഞ്ഞു നിന്നത്.
കാലം കടന്നു പോകെ രണ്ടു ക്ലബ്ബുകളും ഒരു പാട് വളര്‍ന്നു.സൊപ്രാനോ നാട്ടിലെ ആദ്യത്തെ ടി. വി സ്വന്തമാക്കി. ഫൈറെറഴ്സ് സ്വന്തം കോര്‍ട്ട് നിര്‍മിച്ചു, അധികം കഴിയുന്നതിനു മുന്‍പ് സൊപ്രാനോ സ്വന്തമായി മിനി സ്റ്റേടിയം ഉണ്ടാക്കി.ആളുകളുടെ വാദങ്ങളും മറു വാദങ്ങളും ഏറി വരികയും ചെയ്തു.
എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കടന്നപ്പോള്‍ കാര്യങ്ങളൊക്കെ എല്ലാ രംഗത്തുമെന്ന പോലെ കളിയിലും തല കീഴാവാന്‍ തുടങ്ങി...നിയമങ്ങള്‍ മാറി വന്ന വോളീബോളിനെ പഴയ പോലെ സ്നേഹിക്കാന്‍ ആളുകള്‍ക് മടിയായി..ഇത്തിരിപ്പോന്ന സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ക്രിക്കെറ്റ് പാടത്തെക്കും സ്കൂള്‍ മുറ്റത്തെക്കുമൊക്കെ ആഘോഷപൂര്‍വ്വം കൊടിയേറി.എന്നാലും രണ്ടു ക്ലബ്ബ്കളിലും വോളീബോള്‍ ഉള്ള കളിക്കാരെ വെച്ച് ഉള്ള കാണികള്‍ക്ക് മുന്‍പില്‍ ഇന്നും നടന്നു പോരുന്നു.
ഇതിനിടയില്‍ കോയക്ക ദിവംഗതനായി..മാഷാകട്ടെ ഇനി കയ്യില്‍ അധികം കാശൊന്നും കളയാനില്ലാത്തതിനാലും അസോസിയേഷനുമായി തെറ്റിയതിനാലും ആയിരിക്കും കുറച്ചു പിന്‍വലിഞ്ഞു നില്‍ക്കുന്നു.എന്നാലും ഞങ്ങള്‍ നാട്ടുകാര്‍ ഏതു ടൂര്‍ണമെന്റ്റ് വന്നാലും ആദ്യം നോക്കുക രണ്ടു ടീമുകളും തമ്മിലുള്ള മത്സരമുണ്ടോ എന്നാണ്!ഉണ്ടെങ്കില്‍ ഇന്ത്യ-പാകിസ്താന്‍ ക്രിക്കെറ്റ് മത്സരത്തെ തോല്പിക്കുന്ന ആവേശമാവും അവിടെ കാണുക!!

എന്തൊക്കെയായാലും രാഘവന്‍ നായര്‍, കെടിസി ശ്രീനി, റെയില്‍വേ മുഹമ്മദ്, ഷിബു ... (ആളുകള്‍ വീരാരാധനയോടെ കണ്ടിരുന്ന ഞങ്ങളുടെ സ്വന്തം ഷിബു പിന്നീട് നാട് വിട്ടു പോയി;എന്നെങ്കിലും മടങ്ങിയെത്തുന്നതും കാത്ത് ഒരു പാട് പേര്‍ ഇപ്പോഴുമുണ്ട്. ജയന്‍റെ മരണ ശേഷം പരന്ന വാര്‍ത്തകളെ പോലെ ഷിബുവിനെയും പറ്റിയും ധാരാളം കഥകള്‍...!.മറുനാട്ടിലെ ഏതോ ധനികന്‍ കളി കണ്ടു ഇഷ്ടപ്പെട്ടു കൂടെ കൂട്ടി എന്നും മറ്റും...)
...തുടങ്ങി സ്റ്റേറ്റ് താരം ശ്രീഷ്, ജ്യോബിഷ് ,ടിറ്റാനിയം താരം ലത്തീഫ് തുടങ്ങിയവരിലെത്തി നില്കുന്നു പാലങ്ങാടന്‍ പെരുമ!.
രണ്ടു പേരും തമ്മിലുള്ള ഒരു മത്സരത്തിനു കൂടെ കാതോര്‍ത്തു കൊണ്ട് തല്ക്കാലം നിര്‍ത്തട്ടെ!

(ഒരു കാര്യം കൂടെ ..ഇത്രയും വായിക്കുമ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഞങ്ങള്‍ നാട്ടുകാര്‍ ഇവര് കാരണം ചെറിയ ശത്രുതയിലാണെന്ന്! തെറ്റിദ്ധാരണ മാറ്റികൊള്ളൂ ഇത്രയും സൌഹാര്‍ദ്ദത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്ന ജനങ്ങളെ നിങ്ങള്‍ക്ക് എവിടെയെങ്കിലും കാണാന്‍ കഴിയുമോ എന്ന് എനിക്ക് സംശയമാണ്.)